ന്യൂഡല്‍ഹി: ഡെറാഢൂണിലെ ബോര്‍ഡിങ് സ്‌കൂളില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ), ബോര്‍ഡിങ് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി.
നാലു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 16 കാരിയായ പെണ്‍കുട്ടിയെ ഓഗസ്റ്റ് 14ന് കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് സിബിഎസ്ഇ നടപടി. സ്‌കൂള്‍ അധികൃതര്‍ സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചതായും കുറ്റക്കാര്‍ക്കെതിര നടപടിയെടുക്കാതെ മൗനം പാലിച്ചതായും ബോര്‍ഡ് അറിയിച്ചു.
2015ലാണ് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം നല്‍കുന്നത്. 2018 വരെയാണ് കാലാവധി. അംഗീകാരം പുതുക്കുന്നതിന് അപേക്ഷിച്ചിരിക്കുകയാണെന്നും ഇത് റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ റീജിയണല്‍ ഓഫീസ് പുറത്തുവിട്ട കത്തില്‍ പറയുന്നു.
Post Your Comments