പത്തനംതിട്ട: വാഹനാപകടത്തില്‍ മരണം സംഭവിച്ച കേസില്‍ 3 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കുളത്തൂപ്പുഴ വട്ടക്കരിക്കം മോളിവില്ല ജോണ്‍ തോമസിന്റെ ഭാര്യ ഷിബി എബ്രഹാം മരിച്ച കേസിലാണ് വിധി. പത്തനംതിട്ട വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ ഫൈയല്‍ ചെയ്ത കേസിലാണ് ശ്രദ്ധേയമായ വിധി.
2013ല്‍ പത്തനംതിട്ട കൈപ്പൂര്‍ റോഡില്‍ ഓമല്ലൂര്‍ ഉഴുവത്ത് അമ്പലത്തിനു സമീപമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിതാവ് എബ്രഹാം മാത്യുവിനൊപ്പം മോട്ടോര്‍ ബൈക്കില്‍ ചുട്ടുപ്പാറയിലേയ്ക്ക പോകുമ്പോഴാണ് അപകടം നടന്നത്. ഓസ്‌ട്രേലിയയിലെ വുള്ളോംഗ് പബ്ലിക് ഹോസ്പിറ്റലില്‍ രജിസ്റ്റേര്‍ഡ് നഴയായിരുന്നു ഷിബി. എംബിഎക്ക് ചേര്‍ന്നതിനെ തുടര്‍ന്ന് രണ്ടാ വര്‍ഷ പരീക്ഷയ്ക്കായി എത്തിയപ്പോഴാണ് ഷിബി അപകടത്തില്‍ മരിക്കുന്നത്. പരീക്ഷാകേന്ദ്രത്തിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. എതിര്‍ ദിശയില്‍ വന്ന ലോറഇ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഷിബി സംഭവ സ്ഥലത്തും പിതാവ് കോഴഞ്ചേരിയിലെ ആശുപത്രിയിലും മരിച്ചു.
ഷിബിയുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും ഏഴും രണ്ടു വയസ്സുള്ള കുട്ടികളുടെ ഭാവി സംരക്ഷണവും കണക്കിലെടുത്താണ് വിധി. 2.97 കോടി രൂപയാണ് നഷ്ടപരിഹാരമായി കോടതി അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം ഹര്‍ജി തീയതി മുതലല്‍ 7 ശതമാനം പലിശയും നല്‍കണം. നാഷണള്‍ ഇന്‍ഷൂറന്‍സ് കമ്പനി ഈ തുക 30 ദിവസത്തിനുള്ളില്‍ കെട്ടിവയ്ക്കണമെന്നാണ് ഉത്തരവ്.
ഇതേസമയം മരിച്ച എബ്രഹാം മാത്യൂസിന്റെ അവകാശികള്‍ക്ക് 4.92 ലക്ഷം രൂപയും ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും കോടതി ചെലവും അനുവദിച്ചിട്ടുണ്ട്.
Post Your Comments