KeralaLatest News

എറണാകുളത്തെ എട്ടു ഹോട്ടലിൽ നിന്നും പഴകി നാറിയ ഭക്ഷണം പിടിച്ചു : ഭക്ഷണപ്രിയർ ഈ ഹോട്ടലുകൾ ശ്രദ്ധിക്കുക

കൊച്ചി : എറണാകുളം ജില്ല ആസ്ഥാനത്തെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 8 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചു. തൃക്കാക്കര,പൈപ്പ് ലൈന്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകളിലാണ് ഇന്നലെ വെളുപ്പിന് ആറര മണിമുതല്‍ ഒന്‍പതുമണിവരെയാണ് നഗര സഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഫാത്തിമ ഹോട്ടലില്‍ നിന്നും പഴകിയ തക്കാളി ദിവസങ്ങള്‍ പഴക്കമുള്ള വട,നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവ പിടിച്ചെടുത്തു.

കാക്കനാട് പൈപ്പ് ലൈനിലെ ഷിഹാബ് അലിഫ് ബേക്കറി ഫാസ്റ്റ് ഫുഡില്‍ നിന്നും ദിവസങ്ങള്‍ പഴക്കമുള്ള പഴംപൊരി .ഷവര്‍മ, ചിക്കന്‍ ,പ്ലാസ്റ്റിക്ക് ബാഗുകള്‍. കാലാവധി കഴിഞ്ഞ പാക്കറ്റ് വറുത്ത പലഹാരങ്ങള്‍ എന്നിവ കണ്ടെത്തി. ദുബായി റസ്റ്റോറന്റില്‍ നിന്നും പഴകിയ അല്‍ഫാം ചിക്കന്‍. വൃത്തിഹീനമായി തുറന്ന് വച്ചിരുന്ന മസാലക്കൂട്ട് . പൊറോട്ട,കുബ്ബൂസ്. കാലാവധി കഴിഞ്ഞ പാല്‍.പത്തിരി.എന്നിവ പിടികൂടി.

ജിസ്റ്റു മലബാര്‍ ഹോട്ടലില്‍ നിന്നും ചോറ് .ബീഫ്.പൊറോട്ട മാവ്.അജുവ ഹോട്ടലില്‍ നിന്നും ദിവസങ്ങള്‍ പഴക്കമുള്ള ചിക്കന്‍,നൂഡില്‍സ്, പൊറോട്ട മാവ്. പഴകിയ ചോറ്. എന്നിവയും പിടിച്ചെടുത്തു. ഹോട്ടലിന്റെ ഫ്രീസര്‍ വ്യത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ശ്രീ ആനന്ദാസ് ഹോട്ടലില്‍ നിന്നും ദിവസങ്ങള്‍ പഴക്കമുള്ള ഇഡലി,വട,ദോശ.പഴം, പ്ലാസ്റ്റിക് തുടങ്ങിയവ പിടികൂടി.ജിസ്റ്റു മലബാര്‍ ഹോട്ടലില്‍ നിന്നും ചോറ് .ബീഫ്.പൊറോട്ട മാവ്. ചപ്പാത്തി ,ബ്രഡ് പഴംപൊരി എന്നിവയും,അമ്മ വീട് റെസ്റ്റോറന്റില്‍ നിന്നും പ്ലാസ്റ്റിക്ക് ബാഗുകള്‍ .പഴകിയ എണ്ണ എന്നിവ പിടികൂടി.

ഹോട്ടലിന്റെ കിച്ചന്‍ വ്യത്തിഹീനമായ സാഹചര്യത്തിലായിരുന്നു. താല്‍ ഫാമിലി റെസ്റ്റോറന്റില്‍ നിന്നും പ്ലാസ്റ്റിക്ക് ബാഗുകള്‍ .പഴകിയ ചപ്പാത്തി ,ചിക്കന്‍ മീന്‍.ചോറ് .പാല്‍.എന്നിവ പിടികൂടുകയും ചെയ്തു.ഹോട്ടലിന്റെ ശുചിമുറി വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു.വൃത്തിഹീനമായിരുന്നു.ഹോട്ടലുകള്‍ക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button