Latest NewsIndia

ഡോക്ടര്‍മാര്‍ സമരത്തില്‍; ബീഹാറില്‍ 15 രോഗികള്‍ മരിച്ചു

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് പാന്പ് കടിയേറ്റത് മൂലം ഒരു കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു എന്നാല്‍ ഈ കുട്ടി പിന്നീട് മരിച്ചു

പാറ്റ്ന: ബീഹാറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ദാരുണമായ മരണങ്ങള്‍ നടന്നത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രത്യേക ആവശ്യം ഉന്നയിച്ച് സമരം തുടങ്ങിയതോടെയാണ് ചികില്‍സ തകിടം മറിഞ്ഞത്. ജൂനിയര്‍ ഡോക്ടേഴ്സാണ് സമരത്തില്‍ തുടരുന്നത്. ആശുപത്രിയില്‍ പുറത്ത് നിന്നുളള ആക്രമണത്തില്‍ നിന്ന് രക്ഷ നല്‍കുന്നതിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

30തോളം ശസ്ത്രക്രിയയാണ് സമരമ മൂലം മുടങ്ങിയത്. ഇതോടെ അത്യാസന്ന നിലയിലായ 15 ഒാളം രോഗികള്‍ മരണമടഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് പാന്പ് കടിയേറ്റത് മൂലം ഒരു കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു എന്നാല്‍ ഈ കുട്ടി പിന്നീട് മരിച്ചു. ഈ കുട്ടി മരിക്കാന്‍ ഇടയായത് ഡോക്ടേഴ്സിന്‍റെ അനാസ്ഥയാണെന്നും പറഞ്ഞ് പാന്പ് കടിയേറ്റ കുട്ടിയുടെ ബന്ധുക്കള്‍ ഡ്യൂട്ടിയില്‍ ഉള്ള ഡോക്ടറെ കെെയ്യേറ്റം ചെയ്ചു. ഗുരുതരനിലയിലായ കുട്ടിയെ കൂടുതല്‍ ചികില്‍സ ലഭ്യമാക്കുന്നതിനായി മറ്റൊരു ആശുപത്രിയിലേക്ക് നിര്‍ദ്ദേശിച്ചില്ല എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അക്രമം

ആന്തരീക അവയവങ്ങള്‍ക്ക് പരിക്കേറ്റ് മൂക്കില്‍ നിന്ന് ചോരയൊലിപ്പിച്ച ഡോക്ടറെ ഇപ്പോള്‍ അത്യാഹിത വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ ഡോക്ടറെ അക്രമിച്ചതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. ആശുപത്രിയില്‍ 200 ഒാളം സേനയെ വിന്യസിച്ചുണ്ടെന്നും ദയവായി സമരം അവസാനിപ്പിച്ച് സര്‍വ്വീസില്‍ പ്രവേശിക്കണമെന്നും ബീഹാര്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡേ ഗൗരവമായി അപേക്ഷിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button