തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. സിപിഎം നേതാവ് അഴീക്കോടന്‍ രാഘവനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഗുണ്ടകളാണെന്ന് പറഞ്ഞ് സി.പി.എം ട്വിറ്ററില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ബല്‍റാം പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്ത് തെളിവാണ് അഴീക്കോടന്റെ മരണത്തില്‍ കോണ്‍ഗ്രസിനെ ഇങ്ങനെ കുറ്റപ്പെടുത്താനായി സി.പി.എമ്മിന്റെ കയ്യിലുള്ളതെന്ന് ബല്‍റാം ചോദിച്ചു. ഈ കേസില്‍ കോണ്‍ഗ്രസിന്റ ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ ശിക്ഷിക്കപ്പെട്ടിരുന്നോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.
‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന് നീട്ടിവലിച്ചുതന്നെ പറഞ്ഞ് കഥയറിയാത്ത കേരളത്തിന് പുറത്തുള്ളവര്‍ക്ക് മുന്നില്‍പ്പോലും ഈ ഹീനമായ ആരോപണം സി.പി.എം അരക്കിട്ടുറപ്പിക്കാന്‍ നോക്കുകയാണ്. അന്ന് ഇ.എം ശങ്കരന് നമ്പൂതിരിപ്പാട് അടക്കമുള്ള സി.പി.എം നേതാക്കള്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉയര്‍ത്തിയ ആരോപണങ്ങളല്ലാതെ കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ ഈ കൊലപാതകത്തില്‍ ഒരു ഘട്ടത്തിലും ചിത്രത്തില്‍പ്പോലും വരുന്നില്ല’- ബല്‍റാം പറഞ്ഞു.
Post Your Comments