യുഎഇ: പാർടൈം വിസയിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസകരമായ തീരുമാനവുമായി യുഎഇ. പാർടൈം വിസയിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽ അവകാശങ്ങൾ നൽകണമെന്നും, തൊഴിൽ സമയത്തിൽ മാറ്റമുണ്ടെങ്കിലും അവകാശങ്ങളിൽ വിവേചനം പാടില്ലെന്നും മാനവവിഭവശേഷി, സ്വദേശിവക്കരണ മന്ത്രാലയം അറിയിച്ചു. വാർഷിക അവധി ദിനങ്ങളും വിസ റദ്ദാക്കുമ്പോൾ നൽകുന്ന ആനുകൂല്യങ്ങളും തൊഴിൽ വിസകളിൽ ജോലിയെടുക്കുന്നവരെ അപേക്ഷിച്ച് കുറയുമെങ്കിലും അവകാശങ്ങൾ തടയരുതെന്ന് മന്ത്രാലയം അറിയിച്ചു.
വാർഷികാവധി സാധാരണ തൊഴിൽ വിസകളിൽ ഉള്ളവർക്ക് 30 ദിവസമാണെങ്കിൽ പാർടൈം ജീവനക്കാർക്ക് ഇത് 15 ദിവസമായിരിക്കും. സേവനാനന്തര തൊഴിൽ ആനുകൂല്യങ്ങളും പകുതി ആയിരിക്കും ലഭിക്കുക. പാർടൈം വിസയുള്ള ആൾക്ക് ഒന്നിലധികം തൊഴിലുടമകളുടെ കീഴിൽ ജോലിയെടുക്കാൻ കഴിയുന്നതാണ്. വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഒന്നിലധികം സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുന്നതിനാണ് വ്യവസ്ഥകളോടെ പാർടൈം വീസകൾ നൽകുന്നത്. സാങ്കേതിക വിദഗ്ധർ, ഡോക്ടർമാർ, കൺസൾട്ടന്റുകൾ, അക്കൗണ്ടന്റ്, നേഴ്സുമാർ തുടങ്ങി പതിനഞ്ച് തസ്തികകളിൽ പാർടൈം വീസ ലഭിക്കും.
Post Your Comments