Latest NewsBusiness

ടാറ്റ ടെലി സ്മാര്‍ട്ട് ഓഫീസ് സൊലൂഷന്‍ അവതരിപ്പിച്ചു

കൊച്ചി•ബിസിനസ് മേഖലയ്ക്കു കമ്യൂണിക്കേഷന്‍ സൊലൂഷന്‍ നല്‍കുന്ന ടാറ്റ ടെലി ബിസിനസ് സര്‍വീസസ് ( ടിടിബിഎസ്)കൊച്ചിയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കായി ( എസ്എംഇ) സ്മാര്‍ട്ട് ഓഫീസ് സൊലൂഷന്‍ അവതരിപ്പിച്ചു.

ബിസിനസ് സ്ഥാപനങ്ങളുടെ ഇന്‍ഫോമേഷന്‍,കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി) ആവശ്യങ്ങള്‍ നിറേവറ്റുന്ന സിംഗിള്‍ ബോക്‌സ് സൊലൂഷനാണ് സ്മാര്‍ട്ട് ഓഫീസ്. ശബ്ദം, ഡേറ്റ, സ്റ്റോറേജ്, മറ്റ് ആപ്ലിക്കേഷന്‍ തുടങ്ങിയവ നിറവേറ്റപ്പെടുന്നു. അതേസമയം കുറഞ്ഞ ചെലവിലും വളരെ എളുപ്പത്തിലും സ്ഥാപിക്കുവാനും സാധിക്കുന്നു. അതുകൊണ്ടുതന്നെ പുതിയതായി ഓഫീസ് ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് ഏറ്റവും യോജിച്ചതാണ്.

ടിടിബിഎസ് കൊച്ചിയില്‍ സംഘടിപ്പിച്ച ഡു ബിഗ് ഫോറത്തിലാണ് സ്മാര്‍ട്ട് ബോക്‌സ് അവതരിപ്പിച്ചത്. എസ്എംഇ മേഖലകളില്‍നിന്നുള്ള നൂറിലധികം ഡെലിഗേറ്റുകള്‍ പങ്കെടുത്തിരുന്നു.
എസ്എംഇകള്‍ക്കും പുതിയതായി സംരംഭം ആരംഭിക്കുന്നവര്‍ക്കും പല സാങ്കേതികവിദ്യയിലുള്ള, പലയിനം ഉപകരണങ്ങളും അവ സപ്ലൈ ചെയ്യുന്നവരേയും പങ്കാളികളേയും മറ്റു കൈകാര്യം ചെയ്യുകയെന്നതൊരു വെല്ലുവിളിതന്നെയാണ്. ഈ ആശങ്കള്‍ക്കെല്ലാമുള്ള ഉത്തരമാണ് ടിടിബിഎസില്‍നിന്നുള്ള സ്മാര്‍ട്ട് ഓഫീസ്. ഇതു ഭാവിക്കു വേണ്ടിയുള്ളതാണെന്നു മാത്രമല്ല, ചെലവു കുറഞ്ഞതുമാണ്. ഐപി- പിബിഎക്‌സ്, ഡേറ്റ റൂട്ടര്‍, വൈഫി റൂട്ടര്‍, ഫയര്‍വാള്‍, ഡിഎച്ച്‌സിപി സര്‍വര്‍ തുടങ്ങി സ്ഥാപനത്തില്‍ ടെലികോം അടിസ്ഥാനസൗകര്യം ഒരുക്കാനുള്ള സൗകര്യങ്ങളെല്ലാം സ്മാര്‍ട്ട് ഓഫീസില്‍ ലഭ്യമാക്കിയിട്ടുണ്ട്. വോയിസ്, ഡേറ്റ് എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കേണ്ടി വരുന്നത് ഇതുവഴി ഇല്ലാതാക്കിയിരിക്കുന്നു. ഇത് മൊത്തത്തില്‍ ഐസിടിക്കു വേണ്ടിവരുന്ന ചെലവും വെട്ടിക്കുറയ്ക്കുന്നു.

എസ്എംഇകള്‍ക്ക് ഏറ്റവും ചെലവുകുറച്ചു നവീനമായ ഐസിടി സൊലൂഷനാണ് സ്മാര്‍ട്ട് ബോക്‌സിലൂടെ ലഭ്യമാക്കിയിട്ടുള്ളതെന്ന ടിടിബിഎസിന്റെ സതേണ്‍ റീജണ്‍ എസ്എംഇ ഓപ്പറേഷന്‍സ് ഹെഡ് ജോയിജീത് ബോസ് പറഞ്ഞു.

ഇടപാടുകാരുമായി ഇടപെടുന്നതിനും അവരില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി ടിടിബിഎസ് എല്ലാ വര്‍ഷവും വിവിധ നഗരങ്ങളില്‍ ‘ഡു ബിഗ് ഫോറം’ സംഘടിപ്പിച്ചുവരുന്നു. ഉപഭേക്താക്കളുമായി തുടര്‍ച്ചയായി ഇത്തരത്തില്‍ ആശയവിനിമയം നടത്തുന്നതിലൂടെ എസ്എംഇകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുവാനും അവര്‍ക്കു യോജിച്ച ഡിജിറ്റല്‍ സൊലൂഷന്‍ നല്‍കുവാനും ടിടിബിഎസിന് സാധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button