കേന്ദ്ര സർവീസിലെ 130 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി.യോഗ്യതയ്ക്കനുസരിച്ച് മെട്രിക്, ഹയര്‍ സെക്കന്‍ഡറി, ഗ്രാജ്വേറ്റ് എന്നിങ്ങനെയാണ് തസ്തികകൾ. 1136 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുക. ന്നിലേറെ തസ്തികകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും വെവ്വേറെ അപേക്ഷയും അപേക്ഷാഫീസും നല്‍കണം.നേരത്തേ എസ്.എസ്.സി. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരാണെങ്കിൽ അവരുടെ ഐ.ഡി.യും പാസ്വേർഡും ഉപയോഗിച്ച് ലോഗിന്‍ചെയ്ത് നേരിട്ട് അപേക്ഷാഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാവുന്നതാണ് .
സ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, ബിരുദവും അതിന് മുകളിലും വെവ്വേറെ കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്‌ജെക്ടീവ് പരീക്ഷയുണ്ടാവും. ഒരേ ലെവലിലുള്ള തസ്തികയ്ക്ക് ഇവര്‍ക്ക് ഒറ്റത്തവണയായിരിക്കും പരീക്ഷ. വ്യത്യസ്ത ലെവലിലെ തസ്തികകള്‍ക്ക് ഒരോന്നിനും പരീക്ഷ വെവ്വേറെയായിരിക്കും. ചില തസ്തികകള്‍ക്ക് സ്‌കില്‍ ടെസ്റ്റും ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :ssc
അവസാന തീയതി: സെപ്റ്റംബര്‍ 30
Post Your Comments