ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരോട് മക്കൾ ചോദിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ചലഞ്ചുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത പിരിവാണ് നടക്കുന്നതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാലറി ചലഞ്ചില്‍ പങ്കെടുക്കാൻ ആരെയും നിര്‍ബന്ധിക്കുന്നില്ല. എല്ലാവരും സ്വയം സന്നദ്ധരായാണ് സംഭാവന നല്‍കുന്നത്. ചലഞ്ചില്‍ പങ്കെടുക്കാതെ എന്തുകൊണ്ടാണ് വിട്ടുനിന്നതെന്ന് ജീവനക്കാര്‍ മക്കളോടു പറയേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments