പത്തനംതിട്ട• പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പന്തളം കൊട്ടാരം നിര്‍വാഹക സമിതിയുടെ ആഭിമുഖ്യത്തില്‍ രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി. പന്തളം ദേവസ്വം ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാരവര്‍മ തുക ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍.നാരായണവര്‍മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങള്‍ സംഭാവനയായി നല്‍കിയ തുകകള്‍ ചേര്‍ത്താണ് രണ്ട് ലക്ഷം രൂപ സമാഹരിച്ചത്.
Post Your Comments