കോട്ടയം : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലിലായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് നിരപരാധിയാണെന്ന് നൂറുശതമാനം ബോധ്യമായിട്ടുണ്ടെന്ന് പി.സി.ജോര്‍ജ് എംഎല്‍എ.
തുടക്കം മുയല്‍ അദേഹത്തെ പിന്തുണയ്ക്കുന്നത് എന്റെ അപ്പനായതുകൊണ്ടാണ്. നിങ്ങള്‍ പത്രക്കാര്‍ക്ക് തലയ്ക്ക് സ്ഥിരതയില്ല. നിങ്ങള്‍ക്ക് അദേഹത്തെ ജയിലിലാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ദൈവശിക്ഷ ഇടിത്തീയായി വന്നു വീഴുമെന്നും താന്‍ അദേഹത്തിന്റെ കൈ മുത്തി വണങ്ങിയെന്നും ഫ്രാങ്കോയെ സന്ദര്‍ശിച്ച ശേഷം പിസി ജോര്‍ജ് പറഞ്ഞു.
ഫ്രാങ്കോ ബിഷപ്പിനെ ജയിലിലാക്കിയത് മാധ്യമ പ്രവര്‍ത്തകരാണ്. അദ്ദേഹം നിരപരാധിയാണെന്ന് എനിക്ക് നൂറു ശതമാനം ബോധ്യമായിട്ടുണ്ടെന്നും ജയില്‍ സന്ദര്‍ശനം കഴിഞ്ഞ ശേഷം പി.സി.ജോര്‍ജ് പ്രതികരിച്ചു. മുക്കാല്‍ മണിക്കൂറോളം പി.സി.ജോര്‍ജ് ഫ്രാങ്കോയുമായി കൂടിക്കാഴ്ച നടത്തി.
Post Your Comments