ഹൈദരാബാദ്: ഹിന്ദുക്കള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ഓള്‍ ഇന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ് ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സിനെതിരെ സംസാരിക്കവേയാണ് ഹിന്ദു മതവിഭാഗക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഒവൈസി രംഗത്തെത്തിയിരിക്കുന്നത്. നിരാലംബരാകുന്ന സ്ത്രീകളുടെ എണ്ണവും ഏറെയുള്ളത് 2001ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഹിന്ദുക്കള്‍ക്കിടയിലാണെന്ന് അദ്ദേഹം ആരോപിച്ചു.
read also ; യുവനടനും സഹനടന്മാരും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു : താരങ്ങൾ ആശുപത്രിയിൽ
സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണവും ഹിന്ദുമതവിശ്വാസികള്‍ക്കിടയിലാണെന്നും അദ്ദേഹം പറഞ്ഞു. ഒവൈസിയുടെ മാനസികനില വെളിപ്പെട്ടിരിക്കുകയാണെന്നും സ്ത്രീവിരുദ്ധ നിലപാടുകള്‍ പുറത്തുവന്നിരിക്കുന്നെന്നും പരാമര്‍ശങ്ങളോടു പ്രതികരിച്ചുകൊണ്ട് ബിജെപി തെലങ്കാന വക്താവ് കൃഷ്ണ സാഗര്‍ റാവു രംഗത്ത് വന്നിട്ടുണ്ട്. മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ നീക്കമാണെന്നും അവര്‍ക്കു നേരെയുള്ള അനീതിയുടെ ആക്കം കൂട്ടാനേ അതുപകരിക്കുകയുള്ളൂ എന്നുമായിരുന്നു ഒവൈസിയുടെ പക്ഷം.
മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലൂടെ ബിജപി സര്‍ക്കാര്‍ നടത്തിയ നീക്കത്തെ അഭിനന്ദിക്കുന്നതിനു പകരം, മറ്റു മതങ്ങളിലെ സ്ത്രീകളുടെ അവസ്ഥയെ താരതമ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഒവൈസിയെന്ന് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു. തന്റെ മതമൗലികവാദത്തെക്കുറിച്ച് അദ്ദേഹം ബോധവാനല്ല. ജനസംഖ്യയുടെ 84 ശതമാനം വരുന്ന സമൂഹത്തെ ബാധിക്കുന്ന കണക്കും 15 ശതമാനത്തില്‍ താഴെ മാത്രമുള്ള മറ്റൊരു വിഭാഗത്തെക്കുറിച്ചുള്ള കണക്കും തമ്മില്‍ എങ്ങിനെയാണ് താരതമ്യപ്പെടുത്തുകയെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments