മൈസൂര്‍: കന്നഡ യുവനടന്‍ ദര്‍ശനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ദര്‍ശനും ഒപ്പം സഞ്ചരിച്ചവര്‍ക്കും പരിക്കേറ്റു. മൈസൂര്‍ റിങ് റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍ ദര്‍ശന്റെ വലത് കൈയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൈസൂര്‍ റിങ്റോഡിലെ ഹിങ്കല്‍ പാലത്തിനു സമീപമുള്ള ഡിവൈഡറിലേക്ക് ദര്‍ശനും താരങ്ങളും സഞ്ചരിച്ച എസ്യുവി ഇടിച്ചു കയറുകയായിരുന്നു.
നടന്‍ ദേവ്‌രാജും മകന്‍ പ്രജ്വലും മറ്റ് നാല് പേരും കാറിലുണ്ടായിരുന്നു. പരുക്കേറ്റവരെ മൈസൂരിലെ കൊളംബിയ ഏഷ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. താരങ്ങളെ കൂടാതെ നാലു പേര്‍ കൂടി കാറിലുണ്ടായിരുന്നു. നിയന്ത്രണം വിട്ട വണ്ടി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആരാണ് അപകട സമയത്ത് വണ്ടി ഓടിച്ചതെന്നോ അപകട കാരണമെന്തെന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. വാണിവിലാസപുരം ട്രാഫിക് പോലീസ് സ്റ്റേഷന്‍ അപകടത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്.
Post Your Comments