തിരുവനന്തപുരം : പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ജീവനോപാധി വീണ്ടെടുക്കാൻ ഉപജീവന വികസന പാക്കേജ്. ആസൂത്രണ ബോർഡിന്റെ സഹായത്തോടെ തദ്ദേശം, വ്യവസായം തുടങ്ങിയ വകുപ്പുകളോട് ഇതിന്റെ സാധ്യത അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പത്തുദിവസത്തിനകം ഉപജീവന വികസന പാക്കേജ് തയ്യാറാക്കി സമർപ്പിക്കാനാണ് നിർദേശം. മുൻഗണനാ കാർഡുടമകൾ, തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽകാർഡുള്ളവർ, അഗതികൾ, വിധവകൾ, ഭിന്നശേഷിക്കാർ, അംഗപരിമിതർ എന്നിവർക്ക് മുൻഗണന നൽകും. ഇത്തരക്കാർക്ക് എല്ലാ ആഴ്ചയും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കും.
ഇവകൂടാതെ വിവിധ ജില്ലകളിലെ ജനങ്ങൾക്ക് നഷ്ടപ്പെട്ട ആസ്തികളുടെ പുനർനിർമാണത്തിന് പ്രാധാന്യം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുരധിവാസവും പുനർനിർമാണവും രണ്ടായി തിരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക.
Post Your Comments