കണ്ണൂര്‍: റോഡരികില്‍ പരസ്യമായി കഞ്ചാവ് കൃഷി നടത്തിയ സംഭവത്തിൽ എക്‌സൈസ് അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍ കുഴിക്കുന്ന് റോഡരികിലാണ് ഏതാണ്ട് നാലു മാസം വളര്‍ച്ചയുള്ള 1.4 മീറ്റര്‍ നീളമുള്ള ചെടിയാണ് കണ്ടെത്തിയത്. ചെടിയുടെ പ്രധാന ചില്ല മുറിച്ചു കൊണ്ടുപോയ നിലയിലാണ്. കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്‌സൈസ് സംഘം കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. കഞ്ചാവ് ചെടി പിന്നീട് കോടതിയില്‍ ഹാജരാക്കി.
Post Your Comments