ദുബായ് : ദുബായില്‍ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് യുവാവ് ടൂറിസ്റ്റിനെ കയറിപിടിച്ചു. 27 വയസുള്ള സൗദി പൗരനാണ് യുവതിയെ കയറിപ്പിടിച്ചത്. യുവതിയുടെ ഭര്‍ത്താവ് ലിഫ്റ്റില്‍ നിന്നും ഇറങ്ങിയതിനു ശേഷമാണ് സൗദി പൗരന് യുവതിയോട് അപമര്യാദയായി പെരുമാറിയത്. യുവതി ഉടന്‍ തന്നെ ഹോട്ടല്‍ അധികൃതരെ വിവരമറിയിക്കുകയും തുടര്‍ന്ന് അല്‍-ബാര്‍ഷ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ 22 നായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി സിസി ടിവി കാമറ പരിശോധിക്കുകയും, യുവാവിനെ തിരിച്ചറിയുകയും ചെയ്തു. ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് കോടതി നടപടി നേരിടുകയാണ്
Post Your Comments