മൂവാറ്റുപുഴ: മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് പൂര്‍ണമായി കത്തി നശിച്ചു . ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു . തീ പടരും മുമ്പ് ബസിലെ യാത്രക്കാരെ മുഴുവനായി പുറത്ത് എത്തിക്കാന്‍ കഴിഞ്ഞതിനാന്‍ വന്‍ ദുരന്തം ഒഴിവായി .ഇടിയുടെ ആഘാതത്താല്‍ ബസിന്റെ ഡീസല്‍ ടാങ്ക് ചോര്‍ന്നതാണ് തീ പിടിക്കാന്‍ കാരണം . എന്നാല്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചില്ല . നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടാണ് യാത്രക്കാരെ പുറത്തെത്തിച്ചത് .
തീ പൂര്‍ണ്ണമായും അണച്ചതിനു ശേഷമാണ് ബൈക്ക് യാത്രക്കാരനെ പുറത്തെടുക്കാന്‍ സാധിച്ചത് . തൃശൂര്‍ ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവർ ഒല്ലൂര്‍ മുട്ടത്ത് രാജു ബേബിയുടെയും കണ്ടക്ടര്‍ കെ.എം. ടിന്‍സണിന്റെയും മനസ്സാന്നിധ്യമാണു ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കു രക്ഷയായത്. മൂവാറ്റുപുഴയില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി .സി ബസ്സും ബൈക്കുമാണ് കൂട്ടിയിടിച്ചത് . സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന വിഭാഗം തീ അണച്ചതിനാല്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കുമായിരുന്ന സാഹചര്യം ഒഴിവായി.
അമിത വേഗത്തിലെത്തിയ ബൈക്ക് എതിരെ വന്നിരുന്ന കാറിന്റെ തൊട്ടുമുന്നിലായാണ് ബസിന് നേര്‍ക്കു വന്നത്. എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുന്‍പേ ബൈക്ക് ബസിനടിയില്‍ പാഞ്ഞുകയറി. ഒരു നിമിഷം മനസ്സു പിടഞ്ഞെങ്കിലും ബസിന് താഴെനിന്നു പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാരോട് പുറത്തിറങ്ങാന്‍ അലറിവിളിക്കുകയായിരുന്നു-രാജു ബേബി പറയുന്നു. രാജുവിന്റെ അലര്‍ച്ച കേട്ടതോടെ ടിന്‍സണ്‍ ബസിന്റെ വാതിലുകള്‍ തുറന്ന് യാത്രക്കാര്‍ക്ക് ഓടിമാറാന്‍ നിര്‍ദേശം നല്‍കി.എല്ലാ യാത്രക്കാരും ഇറങ്ങിയശേഷമാണ് രാജുവും ടിന്‍സണും ബസിനടുത്തു നിന്നു മാറിയത്.
ഇതിനു പിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ച് ബസില്‍ തീയാളിപ്പടര്‍ന്നു. ഇതിനിടയില്‍ ബൈക്ക് യാത്രികന്‍ അനൂപിനെ നാട്ടുകാരില്‍ ചിലര്‍ പുറത്തെടുത്തിരുന്നു. ഇയാളുടെ ബൈക്കിനൊപ്പം രണ്ടു ബൈക്കുകള്‍ കൂടിയുണ്ടായിരുന്നുവെന്ന് രാജു ബേബി പറഞ്ഞു. എന്നാല്‍ അപകടത്തിന് ശേഷം മറ്റു ബൈക്കുകളില്‍ ഉണ്ടായിരുന്നവര്‍ സ്ഥലം വിട്ടു. ബസിനടിയില്‍പ്പെട്ട ബൈക്ക് പൂര്‍ണമായി കത്തിനശിച്ചതിനാല്‍ മരിച്ച യുവാവിനെ തിരിച്ചറിയാനും വൈകി
Post Your Comments