മാലെ: മാലദ്വീപില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന്റെ പരാജയം ചൈനക്ക് തിരിച്ചടി. അബ്ദുള്ള യമീൻ ചൈനയുടെ പിന്തുണക്കാരൻ ആയിരുന്നു . പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഇബ്രാഹിം മുഹമ്മദ് സോലിഹാണ് ഇവിടെ വിജയിച്ചത്. സോലിഹിന്റെ വിജയത്തെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. സോലിഹിന്റെ അധികാരലബ്ധി മാലദ്വീപ് ഇന്ത്യ സൗഹര്‍ദ്ദം ഊഷ്മളമാക്കുമെന്നാണ് വിലയിരുത്തല്‍.
മാലദ്വീപിന്റെ പ്രതിജ്ഞാബദ്ധതതയും ജനാധിപത്യ മൂല്യങ്ങളും തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഇബ്രാഹിമിന് അഭിനന്ദനം അറിയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വൈകാതെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. കടുത്ത ചൈനീസ് പക്ഷപാതിയായിരുന്നു നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന്‍.
യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യമീനിന്റെ നടപടിയെ ഇന്ത്യ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യത വീണ്ടെടുക്കാനും പ്രതിപക്ഷ നേതാക്കന്മാര മോചിപ്പിക്കാനും ഇന്ത്യ യമീനിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
45 ദിവസത്തിന് ശേഷമാണ് യമീന്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചത്. യമീന്‍ ജയിലടച്ചിരുന്ന പ്രതിപക്ഷ നേതാക്കന്മാരെ സുപ്രീം കോടതി നേരത്തെ മോചിപ്പിച്ചിരുന്നു.
Post Your Comments