മലപ്പുറം: കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങി വേട്ടക്കാർ. തോക്കുമായി കടന്നുപോവുന്ന വേട്ടക്കാരുടെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞത്. 118 സ്ഥലങ്ങളിലായി 236 ക്യാമറകളാണ് സ്ഥാപിച്ചത്. ഇതില്‍ ഗൂഡല്ലൂര്‍ വനമേഖലയില്‍ സ്ഥാപിച്ച മൂന്നു ക്യാമറകള്‍ മോഷണം പോയിരുന്നു. വേട്ടക്കാരുടെ ചിത്രങ്ങൾ വനംവകുപ്പ് അധികൃതർ പൊലിസിന് കൈമാറി. ക്യാമറയിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments