പാട്ന•വിമാനം പറക്കുന്നതിനിടെ ടോയ്ലറ്റിലേക്കുള്ള വാതിലാണെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നിന്നും പാട്നയ്ക്ക് പോയ ഗോ എയര്‍ വിമാനത്തിലായിരുന്നു സംഭവം.
ഇയാള്‍ വാതില്‍ തുറക്കുന്നത് കണ്ട് മറ്റ് യാത്രക്കാര്‍ പരിഭ്രാന്തിയിലാവുകയും തുടര്‍ന്ന് ഇറങ്ങുന്നത് വരെ ജീവനക്കാര്‍ ഇയാളെ തടഞ്ഞു വെക്കുകയുമായിരുന്നു. ജീവനക്കാര്‍ ഇക്കാര്യം വിമാനത്താവളത്തില്‍ അറിയിക്കുകയും പാട്ന വിമാനത്താവളത്തില്‍ എത്തിയ ശേഷം ഇയാളെ സുരക്ഷാ അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
എയര്‍പോര്‍ട്ട് സ്റ്റേഷനില്‍ വെച്ചു നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ നിന്ന് ആദ്യമായാണ് ഇയാള്‍ വിമാനത്തില്‍ കയറുന്നതെന്നും അബദ്ധം പറ്റിയതായി മനസ്സിലായി എന്നും പോലീസ് അറിയിച്ചു. ബാങ്ക് ജീവനക്കാരനായ ഇയാള്‍ ബീഹാറിലെ കങ്കാര്‍ബഘ് സ്വദേശിയാണ്.തെറ്റ് മനസ്സിലാക്കി മാപ്പു പറഞ്ഞ ഇയാളെ പിന്നീട് വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചതായി പോലീസ് വ്യക്തമാക്കി.
Post Your Comments