എസ്റ്റോണിയ: ഭാവിതലമുറയെ സഭയ്ക്കും വിശ്വാസത്തിനും ഒപ്പം ചേര്‍ത്തുനിര്‍ത്തണമെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍നിന്ന് അകറ്റുന്നു. സഭ കാലത്തിനൊത്ത് മാറണം. ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ പലപ്പോഴും ആരോപണവിധേയര്‍ക്കൊപ്പം നില്ക്കുന്ന നിലപാട് സഭയില്‍ നിന്നും ഉണ്ടാകുന്നെന്നും അതിനു പകരം ആരോപണങ്ങളില്‍ സത്യസന്ധവും സുതാര്യവുമായി പ്രതികരിക്കാന്‍ സഭ തയ്യാറാകണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.
യുഎസ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നടക്കം സഭാധ്യക്ഷന്മാര്ക്കെതിരെ ഉയര്‍ന്നുവരുന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മാര്‍പ്പാപ്പയുടെ പ്രസംഗം. കൂടാതെ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കല്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാവുന്നു.
Post Your Comments