ന്യൂഡൽഹി: കൗമാരക്കാരികളായ സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിൽ അലിപുരിയിൽ തിങ്കളാഴ്ച രാത്രിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസ് അറിയിച്ചതിനെ തുടർന്ന് എത്തിയ ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
സെപ്റ്റംബർ 19 മുതലാണ് ഇവരെ കാണാതായത്. ബസ് ടെർമിനിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ സഹോദരിമാർ പിന്നീട് മടങ്ങിയെത്തിയില്ല. തുടർന്ന് ബന്ധുക്കൾ വടക്കുകിഴക്കൻ ഡൽഹിയിലെ സോലാംപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മൃതദേഹങ്ങളിൽ പരിക്കേറ്റതിന്റെ പാടുകളൊന്നും കാണാനില്ലെന്നും . പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുയെന്നും പോലീസ് അറിയിച്ചു
Post Your Comments