പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ കളക്ഷന്‍ മാറ്റുരയ്ക്കുന്ന വേദിയായ മിലാന്‍ ഫാഷന്‍ വീക്ക് ബ്രന്‍ഡുകലുടെ പുതിയ കളക്ഷനുകളിലൂടെയും അവതരണ രീതിയിലൂടെയും എന്നും വാര്‍ത്തകളില്‍ താരമാകാറുണ്ട്. ഇത്തവണ അത്തരത്തിലൊരു പുത്തന്‍ ആശയം മുമ്പോട്ടുവെക്കുന്ന ഇറ്റാലിയന്‍ ഫാഷന്‍ ലേബലായ ജിസിഡിഎസ് (കോള്‍ഡ് കാന്റ് ഡെസ്ട്രോയ് സ്ട്രീറ്റ് വെയര്‍) കളക്ഷന്റെ മോഡലുകളെ റാമ്പിലെത്തിച്ചുകൊണ്ടാണ് വാര്‍ത്തയിലിടം നേടുന്നത്.
പരിസ്ഥിതി മലിനീകരണംമൂലം ലോകം നേരിടേണ്ടിവരുന്ന വിഭഷ്യത്തുകളെ കുറിച്ചും ആശങ്കകളെ കുറിച്ചും മറ്റുള്ളവരെ ബോധവാന്‍മാരാക്കുന്നതിനുവേണ്ടിയാണ് കൃത്രിമമായി പിടിപ്പിച്ച് മൂന്നു സ്തനങ്ങളുള്ള മോഡലുകളെ റാമ്പിലെത്തിച്ചതെന്ന് ജിസിഡിഎസ് ക്രിയേറ്റീവ് ഡയറക്ടറായ ഗ്വളിയാനോ കാല്‍സ പറയുന്നു. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയ്ക്ക് സ്താനാര്‍ബുദം വന്നതോടെയാണ് തന്റെയുള്ളില്‍ ഇത്തരത്തിലൊരാശയം ഉടലെടുക്കുന്നത്.
അങ്ങിനെ താനെന്താണെന്നും തന്റെ കഴിവുകളെന്താണെന്നും പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരു സാങ്കല്‍പിക ലോകം സൃഷ്ടിക്കുകയായിരുന്നു. കലയും സംസ്‌കാരവും കൂടുതല്‍ പരിചരണം ആവശ്യപ്പെടുന്ന ഈ കാലത്ത് മൂന്നു സ്തനങ്ങള്‍ ഉണ്ടാകുന്നത് ഉപകാരപ്രദമാണെന്നും ഇതൊരോര്‍മ്മപ്പെടുത്തല്‍ മാത്രമല്ല രാഷ്ട്രീയ പ്രസ്താവന കൂടിയാമെന്നും കാല്‍സ വ്യക്തമാക്കി. തമാശ നിറഞ്ഞ സ്വതന്ത്രമായ, വ്യംഗാര്‍ത്ഥമുള്ള ബ്രാന്‍ഡ് എന്ന നിര്‍വചനത്തോടുകൂടി 2014 ലാണ് ജിസിഡിഎസ് ന് കാല്‍സ രൂപം നല്‍കുന്നത്.
1990-ല്‍ പറത്തിറങ്ങിയ അര്‍ണോള്‍ഡ് സ്വാറ്റ്സ് നെഗറിന്റെ ‘ടോട്ടല്‍ റീകാള്‍’ എന്ന ചിത്രത്തില്‍ മൂന്ന ത്രനഹ്ങളുള്ള ഒരു ലൈംഗിക തൊഴിലാളി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഡിസൈനര്‍മാരുടെ വിചിത്രമായ ആശയങ്ങളുമായി മുമ്പും മോഡലുകള്‍ റാമ്പില്‍ എത്തിയിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡായ ഗുച്ചിയുടെ മോഡലുകള്‍ റാമ്പില്‍ എത്തിയത് സ്വന്തം ശിരസ്സിനോട് സാമ്യമുള്ള ശിരസ്സും കയ്യില്‍ പിടിച്ചാണ്.
Post Your Comments