KeralaLatest News

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

വൈകീട്ട് അഞ്ചരക്കാണ് കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി സമയം നല്‍കിയിരിക്കുന്നത്.

പ്രളയ ദുരന്തത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ഇന്നും വലയുകയാണ് സംസ്ഥാനം. കേരളത്തിന്റെ പുനര്‍നിര്‍മാണവും ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണണത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നേരന്ദ്രമോദിയെ കാണും. വൈകീട്ട് അഞ്ചരക്കാണ് കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി സമയം നല്‍കിയിരിക്കുന്നത്.

പാക്കേജിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ കേന്ദ്രത്തിന് കൈമാറും. പ്രളയത്തിന്റെ രീക്ഷതയും സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയും ബോധ്യപ്പെടുത്തും. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം വീണ്ടും പ്രധാനമന്ത്രിയോട് വീണ്ടും ആവശ്യപ്പെടും. സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പ്രധാന ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button