ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്വഞ്ചി തകര്‍ന്നു പോയപ്പോഴും ഐറിഷ് നാവികനായ ഗ്രിഗര്‍ മക്ഗുകിന്റെ മനസ്സില്‍ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും സമീപത്ത് അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന അഭിലാഷ് ടോമിയുടെ അടുത്തെത്തുക. ഗ്രിഗറിന്റേയും പായ് വഞ്ചി തകര്‍ന്നിരുന്നെങ്കിലും ഗ്രിഗറിയുടെ പരിക്ക് ഗുരുതരമായിരുന്നില്ല. ഇതിനാല്‍ തന്നെ രക്ഷിക്കായി അപായ സന്ദേശം നല്കിയിരുന്നുമില്ല. തനിക്ക് അടിയന്തരമായ രക്ഷപ്പെടുത്തല്‍ ആവശ്യമില്ലെന്നും സാഹചര്യം ഒത്തുവരുമ്പോള്‍ രക്ഷിച്ചാമതിയെന്നുമായിരുന്നു ഗ്രിഗറി അറിയിച്ചിരുന്നത്.
എന്നാല്‍ അങിലാഷിനടുത്ത് എത്താനാണ് രക്ഷാസംഘം ഗ്രിഗറിനോട് ആവശ്യപ്പെട്ടത്. ഇതിനായി അഭിലാഷ് അപകടത്തില്‍പ്പെട്ട സ്ഥലത്തിന്റെ ദിശാസൂചകങ്ങള്‍ രക്ഷാസംഘം ഗ്രിഗറിനു നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പായ് വഞ്ചിയിലെ ദിശാ സംവിധാനങ്ങള്‍ തകര്‍ന്നിരുന്നു. എന്നാല്‍ സ്വയം ദിശ നിര്‍ണയിച്ച് അഭിലാഷിനടുത്തേക്ക് കുറച്ചു ദൂരം സഞ്ചരിക്കാന്‍ ഗ്രിഗറിനു കഴിഞ്ഞു. അഭിലാഷിനെ രക്ഷിച്ചതിനു ശേഷം ഒസിരിസിന്റെ അടുത്ത ലക്ഷ്യം ഗ്രിഗറിനെ രക്ഷിക്കുക എന്നതായിരുന്നു. 48 കിലോമീറ്ററിനപ്പുറമാണ് ഇദ്ദേഹത്തെ കണ്ടെത്താന്‍ രക്ഷാസംഘത്തിനു
കഴിഞ്ഞത്.
Post Your Comments