Latest NewsIndia

കനത്ത മഴ; മണാലിയിൽ കുടുങ്ങി 43 മലയാളികള്‍

റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ മണാലി ഒറ്റപ്പെട്ടു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടർന്ന് ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കുടുങ്ങിയ 43 മലയാളികളെ ഇപ്പോഴും പുറത്തെത്തിക്കാനായിട്ടില്ല. മഴക്കെടുതിയിൽ ഹിമാചല്‍ പ്രദേശ്‌, പഞ്ചാബ് , ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി പന്ത്രണ്ടുപേർ മരിച്ചു. പാലക്കാട് കൊല്ലങ്കോട് മര്‍ച്ചന്‍സ് അസോസിയേഷനില്‍ നിന്നുള്ള 30 അംഗ സംഘവും തിരുവനന്തപുരത്തുനിന്നുള്ള 13 അംഗ സംഘവുമാണ് മണാലിയിൽ കുടുങ്ങിക്കിടകകുന്നത്.

നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് മണാലിയില്‍ മണ്ണിടിച്ചില്‍ രൂക്ഷമായിരിക്കുകയാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ മണാലി ഒറ്റപ്പെട്ടു. യാത്രാസൗകര്യങ്ങള്‍ സാധാരണ നിലയിലായാല്‍ എല്ലാ മലയാളികളെയും മണാലിയില്‍ നിന്നു പുറത്ത് എത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് ഉത്തരാഘണ്ഡ് എന്നിവിടങ്ങളില്‍ അടുത്ത ദിവസം കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button