Latest NewsInternational

ഭീകരാക്രമണം, പകരം ചോദിക്കുമെന്ന് ഇറാൻ

പരേഡിനു നേരെ ആക്രമണം: പകരം വീട്ടുമെന്ന് ഇറാൻ

ടെഹ്റാൻ: ശനിയാഴ്ച സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പകരം ചോദിക്കുമെന്ന് ഇറാൻ സേനാവിഭാഗമായ റവലൂഷനറി ഗാർഡ്‌സ് പ്രഖ്യാപിച്ചു. 12 സൈനികർ അടക്കം 29 പേർ കൊല്ലപ്പെട്ട വെടിവയ്പിനെ ഗൾഫ്, അറബ് രാജ്യങ്ങൾ പിന്തുണച്ചതായും ഇറാൻ ആരോപിച്ചു.

തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്‌വസിലുണ്ടായ ആക്രമണത്തെ അനുകൂലിക്കുന്ന രീതിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഇറാൻ, യുഎഇയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. എന്നാൽ, വിവാദ പരാമർശം നടത്തിയ ഉദ്യോഗസ്ഥന്റെ പേരോ വിശദാംശങ്ങളോ പുറത്തു വിട്ടിട്ടില്ല.

ഭീകരസംഘടനകൾക്ക് ഗൾഫ് അറബ് രാജ്യങ്ങൾ സാമ്പത്തികവും സൈനികവും രാഷ്ട്രീയവുമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ആരോപിച്ചു.

ഇറാന്റെ ആരോപണങ്ങളോട് സൗദി അറേബ്യയും യുഎഇയും പ്രതികരിച്ചിട്ടില്ല. ഇറാനിലെ എണ്ണസമ്പന്നമായ ഖുസെസ്ഥാൻ പ്രവിശ്യയിൽ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന അറബ് സംഘടന അഹ്‌വസ് നാഷനൽ റെസിസ്റ്റൻസും ഭീകരസംഘടനയായ ഐഎസും ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button