Bikes & ScootersLatest News

വെല്ലുവിളിയുയര്‍ത്തി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലേക്ക്

മലിനീകരണം കുറയ്ക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന് പിന്തുണയായാണ് സുസുക്കി ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതെന്നാണ് കമ്പനിയുടെ ഭാഷ്യം.

വെല്ലുവിളിയുയര്‍ത്തി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. സുസുക്കിയില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 2020 ഓടെ നിരത്തിലെത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. മലിനീകരണം കുറയ്ക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന് പിന്തുണയായാണ് സുസുക്കി ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതെന്നാണ് കമ്പനിയുടെ ഭാഷ്യം.

ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ഇന്‍ട്രൂഡര്‍ എന്നീ വാഹനങ്ങളുടെ ഡിസൈന്‍ നിര്‍വഹിച്ച ടീം തന്നെയായിരിക്കും ഇലക്ട്രിക് സ്‌കൂട്ടറും ഡിസൈന്‍ ചെയ്യുക. 110125 സിസി ശ്രേണിയിലായിരിക്കും ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 100 വോള്‍ട്ട് ബാറ്ററിയായിരിക്കും സുസുക്കിയുടെ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button