![Stock Market](/wp-content/uploads/2018/09/stock-market-loss.jpeg)
മുംബൈ: നഷ്ടത്തിൽ മുങ്ങി ഓഹരി വിപണി. കനത്ത വില്‍പ്പന സമ്മര്‍ദ്ദം 500 ലേറെ പോയിന്റ് സെന്‍സെക്‌സ് നഷ്ടമാകാൻ കാരണമായി. 536.58 പോയിന്റ് താഴ്ന്ന് 36305.02ലും, നിഫ്റ്റി 175.70 പോയിന്റ് നഷ്ടത്തില്‍ 10,967.40ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 11,000ന് താഴെപ്പോയി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ ഇടിഞ്ഞു.
ടിസിഎസ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, റിലയന്‍സ്, എച്ച്‌സിഎല് ടെക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്‌ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു
Post Your Comments