KeralaLatest News

ന്യായാധിപന്‍മാരെ ഭീഷണിപ്പെടുത്തിയും മാധ്യമങ്ങള്‍ക്ക് മൂക്ക് കയറുമിട്ടും നിയമലംഘനങ്ങള്‍ നടക്കുന്ന കാലമാണിത്: ഷബ്‌നം ഹാഷ്മി

കാസര്‍കോഡ് നിന്നാരംഭിച്ച സമാധാന സംവാദ യാത്രയുടെ കേരള പര്യടനത്തിന് കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍

കോഴിക്കോട്: നീതി സംരക്ഷിക്കേണ്ട ന്യായാധിപന്‍മാരെ ഭീഷണിപ്പെടുത്തിയും മാധ്യമങ്ങളുടെ വായടപ്പിച്ചും അനീതി രാജ്യത്തിന്ന് നടമാടുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഷബ്‌നം ഹാഷ്മി. കാസര്‍കോഡ് നിന്നാരംഭിച്ച സമാധാന സംവാദ യാത്രയുടെ കേരള പര്യടനത്തിന് കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യത്ത് മനുഷ്യര്‍ തമ്മില്‍ പരസ്പര വിദ്വേഷവും വെറുപ്പും അതിക്രമിച്ച് വരുകയാണെന്നും ഫാസിസം വളരെ അടുത്തെത്തിയിരിക്കുന്നു എന്നും ഇതിനെ പ്രതിരോധിക്കാന്‍ വളെര കുറച്ച് സമയമേ നമുക്ക് മുന്നിലുള്ളൂ എന്ന് അവര്‍ പ്രസംഗത്തില്‍ പറഞ്ഞു.

ആള്‍ക്കൂട്ടകൊലപാതകങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെയും സ്ഥാപനവത്കരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ കണ്ടുവരുന്നത്. ആള്‍ക്കൂട്ട അക്രമങ്ങള്‍ നടത്താനും അത് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അഭിമാനം കൊള്ളുന്നവരുടെ വലിയൊരു കൂട്ടം രാജ്യത്ത് പടര്‍ന്ന് പന്തലിച്ച് വരുന്നുണ്ട്.

shortlink

Post Your Comments


Back to top button