KeralaLatest News

സിപിഐയുടെ സ്കൂളിൽ ജീവനക്കാർ സാലറി ചാലഞ്ച് തള്ളി

ജീവനക്കാർ എല്ലാവരും പാർട്ടിയുടെ പിൻബലത്തിൽ ജോലി ലഭിച്ചവരുമാണ്.

കൊല്ലം: സിപിഐയുടെ നിയന്ത്രണത്തിലുള്ള കടയ്ക്കൽ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ പകുതി ജീവനക്കാർക്കും സാലറി ചാലഞ്ചിനോടു വിമുഖത. മുല്ലക്കര രത്നാകരൻ എംഎൽഎ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളടങ്ങുന്ന ട്രസ്റ്റിനു കീഴിലുള്ള കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്കൂളിലെ 68 അധ്യാപക–അനധ്യാപക ജീവനക്കാരിൽ 34 പേരാണ് പ്രളയദുരിതാശ്വാസത്തിനായി ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിൽ വിസമ്മതം അറിയിച്ച് കത്തു നൽകിയത്.

പകുതിപ്പേരുടെ പിന്മാറ്റം സിപിഐ നേതൃത്വത്തെയും ഞെട്ടിച്ചു. ജീവനക്കാർ എല്ലാവരും പാർട്ടിയുടെ പിൻബലത്തിൽ ജോലി ലഭിച്ചവരുമാണ്. 56 അധ്യാപകരും 12 അനധ്യാപകരുമാണ് ഇവിടെയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button