ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പാകിസ്ഥാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടോയെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ.‘ രാഹുൽ ഗാന്ധി പറയുന്നു മോദിയെ താഴെയിറക്കാൻ,പാകിസ്ഥാനും പറയുന്നു മോദിയെ താഴെയിറക്കാൻ, രാഹുൽ പറയുന്ന അടിസ്ഥാന രഹിതമായ കാര്യങ്ങളെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നു.മോദിക്കെതിരെ കോണ്‍ഗ്രസ് ഒരു ആഗോള സഖ്യം തന്നെ രൂപീകരിക്കുന്നുണ്ടോ ? അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പറഞ്ഞിരുന്നു. ആഗസ്ത് 30ന് രാഹുല്‍ ഗാന്ധി ഒരു ട്വീറ്റ് ചെയ്തിരുന്നു. അതൊരു താക്കീത് പോലെയായിരുന്നു. വരും ആഴ്ചകളില്‍ ചില വലിയ ബോംബുകള്‍ പൊട്ടുമെന്നായിരുന്നു ആ ട്വീറ്റ്. അതിനു പിന്നാലെയാണ് ഒലാന്ദ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്,ജയ്റ്റ്ലി പറഞ്ഞു.
അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ ഇടനിലക്കാരനെ ഇന്ത്യയിലെത്തിക്കുന്ന നടപടി കേന്ദ്ര സർക്കാർ ആരംഭിച്ചതോടെയാണ് റാഫേലിൽ ഇല്ലാത്ത അഴിമതി ആരോപണമെന്നും ബിജെപി വെളിപ്പെടുത്തി.
Post Your Comments