മലപ്പുറം: മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിക്ക് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍ദ്ദേശം നല്‍കി.
മലപ്പുറം തവനൂരിലെ വൃദ്ധസദനത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നാല് പേരാണ് മരിച്ചത്. ഇന്നലെ ഒരാളും ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും മരിച്ചു.
കാളിയമ്മ, വേലായുധന്‍, കൃഷ്ണമോഹന്‍ എന്നീ അന്തേവാസികളാണ് ഇന്ന് രാവിലെ മരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖം മൂലമാണ് മരണമെന്നാണ് വൃദ്ധസദന അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. വൃദ്ധസദനത്തിലെ മരണങ്ങള്‍ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Post Your Comments