Latest NewsIndia

പുലിയെ കൊല്ലാന്‍ ഖാനെ വിളിച്ചു: മനേക ഇടപെട്ട് തിരികെ വിളിച്ചു

മുംബൈ•ആളെത്തീനിയായ പുലിയെ പിടികൂടാനെത്തിയ ഷാര്‍പ് ഷൂട്ടര്‍ പിന്‍വാങ്ങുന്നു. വനം മന്ത്രി സുധിര്‍ മുങ്ഗന്തിവറിന്റെ ആവശ്യപ്രകാരമമെത്തിയ ഷാര്‍പ് ഷൂട്ടര്‍ ഷാഫത്ത് അലി ഖാനാണ് കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ഇടപെടല്‍ കാരണം പിന്‍വാങ്ങേണ്ടി വന്നത്.

പുലിയെ പിടികൂടുന്ന സംഘത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഖാന് നിര്‍ദേശം ലഭിക്കുകയായിരുന്നു. മധ്യപ്രദേശ് രക്ഷാസംഘത്തെ പുലി ഭീഷണി നേരിടുന്ന റലേഗണ്‍ മേഖലയിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു. അഞ്ചുപേരെ പുലി കൊന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതേതുടര്‍ന്ന് പുലിയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നതിനെ സുപ്രീംകോടതിയും അനുകൂലിച്ചിരുന്നു. പുലിക്കൊപ്പം പത്ത് മാസം പ്രായമുള്ള രണ്ട് പുലികുഞ്ഞുങ്ങളെയും പിടികൂടാനാണ് ഖാന്‍ എത്തിയത്.

എന്നാല്‍ വെടി വയ്ക്കുന്നതില്‍ വിദഗ്ധനായ ഖാന്റെ തോക്കിന്‍ മുന്നില്‍ പുലിക്കും കുഞ്ഞുങ്ങള്‍ക്കും രക്ഷയുണ്ടാകില്ലെന്ന് മൃഗസ്‌നേഹികളും മറ്റും ആശങ്കപ്പെട്ടിരുന്നു. ജീവനോടെ പുലിയെ പിടികൂടാന്‍ സാധിക്കില്ലെന്നും ഷാനും വ്യക്തമാക്കിയതോടെയാണ് മനേക ഗാന്ധി ഇടപെട്ട് ഇദ്ദേഹത്തെ സംഘത്തില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം ഷാഫത്ത് അലി ഖാനെ ഒഴിവാക്കിയതില്‍ വനംമന്ത്രി അസംതൃപ്തി അറിയിച്ചു. അഞ്ച് ദിവസത്തിനകം നിലവിലുള്ള സംഘം പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഖാനെ തിരികെ വിളിക്കുമെന്ന് മുങ്ഗന്തിവര്‍ പ്രതികരിച്ചു.

തന്നോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടന്നും വനംവകുപ്പ് ഉചിതമായത് ചെയ്യുമെന്നും ഖാനും പ്രതികരിച്ചു. തിരികെ വിളിച്ചാല്‍ സേവനം നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. എന്നാല്‍ പ്രദേശത്ത് ഇനിയും ആളുകളെ പുലി കൊല്ലാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി

shortlink

Post Your Comments


Back to top button