MollywoodEntertainment

79-ല്‍ മരണം, തന്‍റെ ജാതകത്തില്‍ സംഭവിച്ചതെന്ത്?; നടന്‍ മധു പറയുന്നു!!

79-ല്‍ മരിക്കുമെന്ന് പറഞ്ഞതിനാല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജന്മദിനം 79-ആമത്തെ ആയിരുന്നുവെന്നു മധു പറയുന്നു

85-ന്റെ നിറവില്‍ മലയാളികളുടെ പരീക്കുട്ടി പിറന്നാള്‍ ദിനം ആഘോഷിക്കുമ്പോള്‍ ജീവിതത്തില്‍ ഇനിയൊന്നും ബാക്കിയില്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം 55 വയസ്സ് കഴിഞ്ഞതോടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും അവസാനിച്ചുവെന്നും മധു പറയുന്നു. ജാതകപ്രകാരം 79-ല്‍ മരിക്കുമെന്ന് പറഞ്ഞതിനാല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജന്മദിനം 79-ആമത്തെ ആയിരുന്നുവെന്നു മധു പറയുന്നു.

ജാതകം പകുതി തെറ്റിപ്പോകുമെന്നല്ലേ ഭഗവാൻ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ വസതിയില്‍ വളരെ ലളിതമായ ചടങ്ങോടെയായിരുന്നു പിറന്നാള്‍ ആഘോഷം. മോഹന്‍ലാല്‍ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button