Latest NewsIndia

ആഡംബരത്തില്‍ മുങ്ങി ഈ വിവാഹനിശ്ചയം: ലോകത്തിന്റെ കണ്ണുതള്ളിച്ച് അംബാനി പുത്രിയുടെ മോതിരം മാറല്‍ ചടങ്ങ്

ഇറ്റലി : അത്യാഢംബരത്തിന്റെ പര്യായമായിരുന്നു അംബാനിപുത്രിയുടെ വിവാഹനിശ്ചയ ചടങ്ങ്. ലോകത്തെയാകെ അമ്പരപ്പിച്ച് ആ ചടങ്ങ് നീണ്ട് നിന്നത് മൂന്നു ദിവസമായിരുന്നു. ഇറ്റലിയിലെ അതിസമ്പന്നരുടെ വിശ്രമകേന്ദ്രമായ ലേക് കോമോയിലെ ആഡംബര വില്ലയിലാണ് മുകേഷ് അംബാനിയൂടെ മകള്‍ ഇഷാ അംബാനിയുടെ മോതിരം മാറല്‍ ചടങ്ങിന് അരങ്ങൊരുങ്ങിയത്. ഇഷയും വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ നിശ്ചയം മൂന്നു ദിവസങ്ങള്‍ നീണ്ടാണ് പൂര്‍ത്തിയായത്.

21 നു തുടങ്ങിയ ചടങ്ങ് 23 വരെയാണ് നീണ്ടത്. ആല്‍പ്പ്‌സ് പര്‍വത താഴ്വാരത്ത് നടന്ന ചടങ്ങില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇഷയും അജയും എത്തിയത്. മകളുടെ വിവാഹനിശ്ചയം എല്ലാ അര്‍ത്ഥത്തിലും ആഡംബര പൂര്‍ണമാകാന്‍ ആണ് മുകേഷ് അംബാനിയും നിത അംബാനിയും ഇറ്റലിയില്‍ വേദിയൊരുക്കിയത്.മൂന്നു ദിവസത്തെ ചടങ്ങുകള്‍ക്കും പ്രത്യേക പേരുകളും ഡ്രസ്‌കോഡും നിശചയിച്ചിരുന്നു.ലൗ ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന് പേരിലുള്ള ആദ്യ ദിനത്തിലെ അത്താഴ വിരുന്നായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

രണ്ടാം ദിവസം ഇറ്റാലിയന്‍ ശൈലിയില്‍ ഒരുക്കിയ ഡാന്‍സ്‌നൈറ്റ്. മൂന്നാം ദിനം സ്മാര്‍ട്ട് കാഷ്വല്‍ ഡ്രസ് അണിഞ്ഞ അതിഥികളെ സത്കാരത്തിനു ശേഷം യാത്രയാക്കി.21 ന് വെല്‍ക്കം ലഞ്ച് മുതല്‍ 23 ന് ഡിന്നര്‍ ഡാന്‍സോടു കൂടിയാണ് ചടങ്ങ് അവസാനിച്ചത്. ഇരു കുടുംബാംഗങ്ങളും വിശിഷ്ടാഥികളും ചടങ്ങില്‍ പങ്കെടുത്തു.ഈ വര്‍ഷം ആദ്യം മേയിലാണ് വിവാഹം ഉറപ്പിച്ച സ്വകാര്യ ചടങ്ങ് നടന്നത്. പിരമാല്‍ എന്റര്‍പ്രൈസസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ആനന്ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button