![](/wp-content/uploads/2018/09/ka.jpg)
തന്റെ സിനിമയില്‍ പുതുമുഖ നായികമാര്‍ ഉണ്ടാകുന്നത് നിവൃത്തികേട് കൊണ്ടാണെന്ന് ലാല്‍ ജോസ്, തന്റെ കന്നി ചിത്രമായ മറവത്തൂര്‍ കനവ് ഉള്‍പ്പടെയുള്ള സിനിമകളില്‍ എക്സ്പീരിയന്‍സ് ആയിട്ടുള്ള നടിമാരെ ആണ് നോക്കിയതെന്നും, അവരെ എന്തെങ്കിലും സാഹചര്യത്തില്‍ കിട്ടാതെ വരുമ്പോഴാണ് പുതുമുഖ നായികമാര്‍ക്ക് പിന്നാലെ പോകുന്നതെന്നും ലാല്‍ ജോസ് പറയുന്നു.
കാവ്യ മാധവനെ നായികയാക്കിയതും അങ്ങനെയാണ്, ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയില്‍ ആദ്യം നയികായി നിശ്ചയിച്ചിരുന്നത് ശാലിനിയെയായിരുന്നു, എന്നാല്‍ ശാലിനിയുടെ അച്ഛനോട് ചിത്രീകരണം എന്ന് തുടങ്ങുമെന്ന് തനിക്ക് കൃത്യമായി പറയാന്‍ സാധിച്ചില്ലെന്നും അതിന്റെ ഇടവേളകളില്‍ ശാലിനി കമല്‍ സാറിന്റെ ‘നിറം’ എന്ന സിനിമയില്‍ സൈന്‍ ചെയ്തെന്നും ലാല്‍ ജോസ് പറയുന്നു.
Post Your Comments