തിരുവനന്തപുരം•കോളേജിന് മുന്നില്‍ കൊലവിളിയുമായി കെ.എസ്.യു പ്രവര്‍ത്തകര്‍. തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുന്നിലാണ് സംഭവം. കോളേജിലെ വിദ്യാര്‍ത്ഥിനിയോട് കെ.എസ്.യു ചെയര്‍മാന്‍ അപമര്യാദയായി പെരുമാറിയിരുന്നു. ഇക്കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറയുകയും അവര്‍ ഇത് ചോദ്യം ചെയ്യുകയും ചെതിരുന്നു. ഇത് വാക്കേറ്റത്തിലും കയ്യേറ്റത്തിലും കലാശിച്ചിരുന്നു.
തുടര്‍ന്ന് വൈകുന്നേരം ഒരു സംഘം കെ.എസ്.യു പ്രവര്‍ത്തകര്‍ കോളേജിന് മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. കെ.എസ്.യുവിനോട് കളിച്ചാല്‍ രക്തപ്പുഴ ഒഴുകുമെന്നായിരുന്നു വിദ്യാര്‍ത്ഥികളോടുള്ള ഭീഷണി.
Post Your Comments