ന്യൂഡല്‍ഹി: ട്വിറ്ററില്‍ ജനപ്രീതി നേടുന്നത് ഹിന്ദി ഭാഷ. ഇംഗ്ലീഷ് ട്വീറ്റുകളെക്കാള്‍ ലൈക്കുകളും ഷെയറുകളും സ്വന്തമാക്കുന്നത് ഹിന്ദി ട്വീറ്റുകളാണെന്നാണ് പഠനം. അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് സമൂഹമാധ്യമങ്ങളിലെ ഈ മാറ്റം ചൂണ്ടികാട്ടിയത്.
ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സജീവസാന്നിധ്യവും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ജനുവരി മുതല്‍ രാഹുല്‍ ഗാന്ധി മുന്നേറിയതും പഠനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ മാത്രമായിരുന്ന ട്വിറ്റർ ഇപ്പോൾ ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നവരുടെ ലോകമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം റീട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകളില്‍ 15 ല്‍ 11 എണ്ണവും ഹിന്ദിഭാഷയിലുള്ളതായിരുന്നെന്നാണ് കണ്ടെത്തല്‍. എന്നാൽ ഹിന്ദിയില്‍ പങ്കുവെച്ച റീട്വീറ്റുകളില്‍ ഭൂരിഭാഗവും ആക്ഷേപഹാസ്യവും പരിഹാസവും കലര്‍ന്നവയാണെന്നും പഠനത്തില്‍ പറയുന്നു. മറ്റ് പ്രാദേശിക ഭാഷകളിലുള്ള ട്വീറ്റുകള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് ട്വീറ്റുകളുടെ അത്രയും സ്വീകാര്യത ലഭിക്കാറില്ലെന്നും പഠനം വിലയിരുത്തുന്നു.
Post Your Comments