കനത്ത മഴയ്ക്കും മഹാപ്രളയത്തിനും ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനയ്ക്കാന് സാധ്യത. നാളെയും മറ്റന്നാളും സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളില്‍ ഇന്നും ബുധനാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് ചൊവ്വാഴ്ചയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. 24-25 തിയ്യതിയകളില് 64 മുതല്‍ 125 വരെ സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഒഡീഷ തീരത്ത് ഡേയ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നത്.
അതേസമയം ശക്തമായ മഴ മുന്നില്‍ കണ്ട് ഷോളയാര്‍ അണക്കെട്ട് ഇന്നലെ തുറന്നുവിട്ടിരുന്നു. ജലനിരപ്പ് 2662.5 ആയപ്പോഴാണ് ഷട്ടറുകളില്‍ രണ്ടെണ്ണം ഒരടിവീതം ഉയര്‍ത്തിയത്. 2663 അടിയാണ് പരമാവധി സംഭരണശേഷി. അടിയന്തിര സാഹചര്യത്തില്‍ നാലടിയോളം ഷട്ടര്‍ ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ബുധനാഴ്ച 11 മില്ലീമീറ്റര്‍ മഴയ്ക്കുള്ള സാധ്യതകൂടി പ്രവചിക്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടിയെന്നും ചാലക്കുടിപ്പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയശേഷമായിരുന്നു ഷോളയാര്‍ അണക്കെട്ട് തുറന്നത്.
Post Your Comments