ഈറോഡ്: എയ്ഡ്സ് രോഗിയായ പിതാവ് രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. 37കാരനാണ് പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെണ്‍മക്കളെ കൊലപ്പെടുത്തിയത്. ഈറോഡ് അന്തിയൂരിലെ സിക്കാരന്‍ എന്നയാളാണ് ഞായറാഴ്ച രാവിലെ മക്കളെ കൊന്നത്. രണ്ട് മക്കള്‍ക്കും വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷം സിക്കാരനും ഇതേ ഭക്ഷണം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയല്‍വാസികള്‍ മൂവരെയും അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും പെണ്‍കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ച സിക്കാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കൂലിപ്പണിക്കാരനായ സിക്കാരന്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന് കഴിഞ്ഞവര്‍ഷം സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം കടുത്ത നിരാശയിലായിരുന്നു ജീവിതം. ഏഴുവര്‍ഷം മുമ്പ് ഭാര്യ പിണങ്ങിപ്പോയതിനാല്‍ സിക്കാരനും രണ്ട് പെണ്‍മക്കളും മാത്രമായിരുന്നു അന്തിയൂരിലെ വീട്ടിലുണ്ടായിരുന്നത്.
Post Your Comments