റായ്പൂര്‍•വ്യാജ സെക്സ് സി.ഡി പ്രചരിപ്പിച്ച കേസില്‍ ചത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭുപേഷ് ബഘേല്‍ റിമാന്‍ഡില്‍. സി.ബി.ഐ കോടതിയാണ് ഭുപേഷിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മുതിര്‍ന്ന മന്ത്രിയുടെ അരുതാത്ത സാഹചര്യത്തിലുള്ള ദൃശ്യമാണ് സി.ഡിയില്‍ ഉണ്ടായിരുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന് പുറമേ, മുന്‍ ബി.ബി.സി മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ, ബിസിനസുകാരന്‍ വിജയ് ഭാട്ടിയ, വിജയ് പാണ്ഡ്യ എന്നിവരും കേസില്‍ പ്രതികളാണ്. കേസില്‍ പ്രതിയായ മറ്റൊരു പ്രാദേശിക ബിസിനസുകാരനായ റിങ്കു ഖനുജയെ സി.ബി.ഐ ചോദ്യം ചെയ്ത വിട്ടയച്ചതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
വിനോദ് വര്‍മയ്ക്കെതിരായ പരസ്യാപഹരണ കേസ് ഒഴിവാക്കിയ കോടതി ജാമ്യം അനുവദിച്ചു. മറ്റൊരു പ്രതിയായ വിജയ് ഭാട്ടിയയ്ക്കും ജാമ്യം അനുവദിച്ചു.
ഈ വര്‍ഷാവസാനം ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Post Your Comments