ആകർഷക വിലയിൽ വാഹന പ്രേമികളുടെ പ്രിയങ്കരനായ സ്വിഫ്റ്റിനു സൂപ്പര്‍ സ്പെഷ്യല്‍ എഡീഷനുമായി മാരുതി സുസുക്കി.എല്‍എക്സ്ഐ, എല്‍ഡിഐ മോഡലുകളെയാണ് ലിമിറ്റഡ് എഡീഷനായി മാരുതി അവതരിപ്പിക്കുന്നത്.മിഡ് വേരിയന്റില്‍ നല്‍കുന്ന എക്സ്റ്റീരിയറില്‍ സ്പോര്‍ട്ടി ബ്ലാക്ക് വീല്‍കപ്പ്, ബോഡി കളര്‍ ഡോര്‍ഹാന്‍ഡില്‍ ആന്‍ഡ് റിയര്‍വ്യൂ മിറര്‍ എന്നിവയും ഉള്ളില്‍ ബ്ലൂടൂത്ത് സ്റ്റീരിയോ, പവര്‍ വിന്‍ഡോ, ടില്‍റ്റ് ചെയ്യാവുന്ന സ്റ്റിയറിങ് വീല്‍ തുടങ്ങിയ ഫീച്ചറുകൾ ലിമിറ്റഡ് എഡീഷനിലെ പ്രധാന പ്രത്യേകതകൾ.
ഡുവല്‍ എയര്‍ബാഗ്, റിവേഴ്സ് പാര്‍ക്കിങ് അസിസ്റ്റന്‍സ്, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, ആന്റി തെഫ്റ്റ് അലാറം എന്നി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിന്റെ സുരക്ഷാ വർദ്ധിപ്പിക്കുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81.8 എച്ച്പി പവറും 113 എന്‍എം ടോര്‍ക്കും,1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിൻ 74 എച്ച്പി പവറും 190 എന്‍എം ടോര്‍ക്കും നൽകി വാഹനത്തെ കരുത്തനാക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. പുതിയ മോഡലിനു 4.99 ലക്ഷം മുതല്‍ 8.76 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
Post Your Comments