തിരുവനന്തപുരം : കേരളം പ്രളയ ദുരന്തം നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കി ചലച്ചിത്രമേള (ഐ എഫ് എഫ് കെ) നടത്താൻ നിർദ്ദേശം. ഇതുസംബന്ധിച്ച് ചലച്ചിത്ര അക്കാദമി പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി. എന്നാൽ ചലച്ചിത്ര മേളയെക്കുറിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി നാട്ടിൽ എത്തിയെ ശേഷമേ തീരുമാനിക്കുകയുള്ളൂയെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചു.
പ്രതിനിധികളുടെ പാസിനുള്ള തുക ഉയര്‍ത്തിയും ആര്‍ഭാടങ്ങള്‍ കുറച്ചും ചലച്ചിത്രമേള നടത്താനാണ് ശ്രമമാണ് സാംസ്‌കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും നീങ്ങുന്നത്. പ്രതിനിധികളുടെ പാസിന് തുക ആയിരം മുതല്‍ രണ്ടായിരം വരെ ആക്കണമെന്നതാണ് നിര്‍ദേശങ്ങളില്‍ ഒന്ന്. കഴിഞ്ഞ വര്‍ഷം 650 രൂപയായിരുന്നത് 750 ആക്കാന്‍ പ്രളയത്തിനു മുമ്പേ തീരുമാനിച്ചിരുന്നു. തുക ഉയര്‍ത്തുന്നത് വഴി രണ്ടു കോടിയോളം നേടാമെന്നാണ് കണക്കുകൂട്ടല്‍. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി തുക മതിയാകും.
കഴിഞ്ഞ വർഷം മേളയ്ക്ക് 6 കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടിക്ക് നടത്താനുള്ള നിർദ്ദേശമാണ് അക്കാദമി തയ്യാറാക്കിയിരിക്കുന്നത്. രണ്ടു കോടി ലഭിക്കുംവിധം നിലവിലുള്ള ഡെലിഗേറ്റ് ഫീസ് ഉയർത്തണം . ബാക്കി ഒരു കോടി പദ്ധതി വിഹിതത്തിൽനിന്ന് ചെലവഴിച്ചാൽ മതി. ഇത് അംഗീകരിച്ചാൽ വലിയ ആർഭാടം ഇല്ലാതെയും ഉള്ളടക്കത്തിൽ വലിയ വ്യത്യാസം ഇല്ലാതെയും മേള
Post Your Comments