
ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു. അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈനയായി വേഷമിടുന്നത് ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറാണ്. വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ശ്രദ്ധ ഇതിനു വേണ്ടി നടത്തിയത്. സിനിമയ്ക്ക് വേണ്ടി ബാഡ്മിന്റന്‍ പരിശീനവും താരം നടത്തുന്നുണ്ട്. സൈനയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
Post Your Comments