തിരുവനന്തപുരം•എഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാളെ പോലീസ് പിടികൂടി. പാലോട് നന്ദിയോട് പ്രാക്തിയാരുംകൂഴി വിഷ്ണു ഭവനില്‍ ശിവപ്രസാദാണ്(40) പിടിയിലായത്. കുട്ടി ക്രിസ്മസ് അവധിക്ക് ബന്ധുവീട്ടിലെത്തിയ കുട്ടിയാണ് പീഡനത്തിനിരയായത്. ഇവിടെ പണിക്കെത്തിയ പ്രതി വീട്ടില്‍ ആളില്ലാത്ത അവസരം നോക്കി കുട്ടിയെ ടെറസില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കുമ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത വിവരം അറിഞ്ഞ പ്രതി രണ്ടുമാസത്തോളമായി കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലെ ബന്ധുവീടുകളില്‍ ഒളിവിലായിരുന്നു. ഒടുവില്‍ കൊല്ലം ചാത്തന്നൂരിലെ ചിറക്കരയിലുള്ള ബന്ധുവീട്ടില്‍ ഒളിച്ചുകഴിയുന്നതിനിടയിലാണ് പിടിയിലായത്. പലോട് സിഐ കെബി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡില്‍ വിട്ടു.
Post Your Comments