ദുബായ് : യു.എ.ഇയില്‍ ഈ പുതിയ ആപ്ലിക്കേഷന്‍ വഴി വീഡിയോ കോളിംഗിന് സംവിധാനം. എത്തിസലാത്ത് ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകുക. voip ഉപയോഗിച്ച് എച്ച്‌ഐയു (ഹിയൂ) മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്ത് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീഡിയോ കോള്‍ ചെയ്യാന്‍ സാധിയ്ക്കും. ഇതിന്റെ വിശദാംശങ്ങള്‍ എത്തിസലാത്തിന്റെ വെബ്‌സൈറ്റിലുണ്ട്. സ്മാര്‍ട്ട് ഫോണുകളിലും ടാബിലും കമ്പ്യൂട്ടറിലും ഈ ആപ്ലിക്കേഷന്‍ വഴി വീഡിയോകോള്‍ സാധ്യമാണ്.
ലോകത്തിന്റെ ഏത് കോണിലേയ്ക്കും ഈ ഹിയൂ ആപ്ലിക്കേഷന്‍ വഴി വീഡിയോ കോള്‍ ചെയ്യാം. ആദ്യ രണ്ടാഴ്ച ഇത് സൗജന്യമായിരിക്കുമെന്നും എത്തിസലാത്ത് അധികൃതര്‍ അറിയിച്ചു. സൗജന്യ കാലയളവിനു ശേഷം ഇതില്‍ പണം ഈടാക്കും. മൂന്ന് പ്ലാനുകളാണ് ഹിയൂ ആപ്ലിക്കേഷനു വേണ്ടി ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ എത്തിസലാത്ത് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
Post Your Comments