അബൂജ: ചരക്കു കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. സ്വിറ്റ്സർലൻഡിൽനിന്നുള്ള എംവി ഗ്ലാറസ് എന്ന കപ്പലാണ് നൈജീരിയയിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. 12 ജീവനക്കാരെ ബന്ദിയാക്കിയെന്നാണ് റിപ്പോർട്ട്. ലാഗോസിൽനിന്നും പോർട്ട് ഹാർകോർട്ടിലേക്ക് ഗോതന്പുമായി വരികയായിരുന്ന കപ്പലായിരുന്നു ഇതെന്നും ബന്ദിയാക്കപ്പെട്ടവരിൽ സ്വിറ്റസർലൻഡ് സ്വദേശികൾ ഇല്ലെന്നും കമ്പനി വിശദീകരണം നൽകിയതായി സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു
Post Your Comments