ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പിടിച്ചെടുത്തു. മുംബൈയില്‍ വെച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ‘ഇരട്ട ഉപയോഗ ചരക്ക്’ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് നല്‍കിയ വിവരം അനുസരിച്ചാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കപ്പല്‍ തടഞ്ഞത്. പരിശോധനയില്‍ ഇറ്റാലിയന്‍ നിര്‍മ്മിത കംപ്യൂട്ടര്‍, ന്യൂമറിക്കല്‍ കണ്‍ട്രോള്‍ മെഷീന്‍ എന്നിവ പിടിച്ചെടുത്തു. ജനുവരി 23നാണ് കപ്പല്‍ തടഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read Also: ശിവഭഗവാൻ തന്റെ പൂർവ്വികൻ: ഭോലാനാഥ് ക്ഷേത്രത്തില്‍ ദർശനം നടത്തി മുന്നൂറോളം മറ്റു വിശ്വാസികൾ
മാള്‍ട്ടയുടെ പതാക ഘടിപ്പിച്ച വാണിജ്യ കപ്പലായ സിഎംഎ സിജിഎം, ആറ്റില തുറമുഖത്ത് നിര്‍ത്തി ഇറ്റാലിയന്‍ കമ്പനിയുടെ കമ്പ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ മെഷീന്‍ അടങ്ങിയ ചരക്ക് പരിശോധിച്ചു.
പാകിസ്ഥാന്റെ മിസൈല്‍ വികസന പരിപാടിയുടെ നിര്‍ണായക ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ സിഎന്‍സി യന്ത്രമാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Post Your Comments