ചിക്കനേക്കാള്‍ ഈ യുവാവിന് പ്രിയം കല്ലിനോടും മണ്ണിനോടും, ഈ ഭക്ഷണത്തിനു പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള പക്കീറാപ്പാ ഹുനാഗുഡി എന്നയാളാണ് വിചിത്ര വാദത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി കല്ലും മണ്ണും ഭക്ഷിക്കുന്നത്. ഇവ ശരീരത്തിന് ഒരു തരത്തിലുമുള്ള ദോഷങ്ങളും ഉണ്ടാക്കില്ലെന്നും ഇത് കഴിച്ച് തുടങ്ങിയതന് ശേഷം ശരീരത്തിന് ഇതുവരെയും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പക്കീറാപ്പാ പറയുന്നു.
പത്ത് വയസുമുതലാണ് ഇയാള്‍ മണ്ണും കല്ലും ഇഷ്ടികകളും കഴിക്കുന്നത്. ചിക്കനെക്കാളും താന്‍ ഇഷ്ടപ്പെടുന്നത് മണ്ണും ഇഷ്ടികകളുമാണെന്നും തന്റെ പല്ലുകള്‍ ഇപ്പോഴും ബലത്തോടെ തന്നെയാണ് ഇരിക്കുന്നതെന്നും പക്കീറാപ്പാ പറയുന്നു.
ആദ്യമൊക്കെ ലഘുഭക്ഷണമായാണ് ഇയാള്‍ മണ്ണും കല്ലും കഴിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ ഇത് സ്ഥിര ഭക്ഷണമായി മാറിയിരിക്കുകയാണ്. അതേസമയം പോഷകാഹാരകുറവ് കൊണ്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കാതെ വരുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കഴിക്കുന്നത് ഒരു രോഗമായാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments